Map Graph

അഡോബി സിസ്റ്റംസ്

അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനി

ഒരു അമേരിക്കൻ ബഹുരാഷ്ട്ര കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയാണ് അഡോബി സിസ്റ്റംസ് ഇൻകോർപറേറ്റഡ്. അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിലെ സാൻ ജോസിലാണ് കമ്പനി ആസ്ഥാനം. ചരിത്രപരമായി മൾട്ടിമീഡിയ, സർഗാത്മകത സോഫ്റ്റ്‌വെയർ ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ കേന്ദ്രീകരിച്ചായിരുന്നു അഡോബി, അടുത്തകാലത്ത് ഇൻറർനെറ്റ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ വികസന രംഗത്തേക്കും കടന്നു. ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്ന സോഫ്റ്റ്‌വെയർ ആയ ഫോട്ടോഷോപ്പ്, അക്രോബാറ്റ് റീഡർ, പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പിഡിഎഫ്), അഡോബി ക്രിയേറ്റീവ് സ്യൂട്ട്, അതിന്റെ പിൻഗാമിയായ അഡോബി ക്രിയേറ്റീവ് ക്ലൗഡ് എന്നിവയിലൂടെയാണ് കമ്പനി അറിയപ്പെടുന്നത്.

Read article
പ്രമാണം:Adobe_Corporate_logo.svgപ്രമാണം:Adobe_World_Headquarters.jpg